Friday, January 11, 2008

നിശ്വാസം

ആയിരം മോഹങ്ങള്‍ അലയിളക്കിയ എന്നില്‍
മായാതെ നില്‍ക്കുന്ന നിഷ്ഭല സ്വപ്നങ്ങള്‍
ഉയിരേകാനാവാതെ അലയുന്ന നിസ്വാര്‍ത്ഥന്‍
ആയാസമേറുവതു കാണുന്നതില്ലയോ നീ.

അല്ലലേറെയുമാം മമ ജീവിതം
അല്ലിയായൊരു സുന്ദര കുസുമം പോ-
ലല്ലയോ കനിവാര്‍ന്ന മായേ കാണ്മ-
തില്ലയോ ദയവൂറുന്നതില്ലയോ?

അത്തലേറ്റവുമേറ്റി എന്നിലായ്‌
ചിത്തമേറ്റം വലഞ്ഞു ശൂന്യമായ്‌
നിത്യവും ഒഴുകുന്ന അശ്രുവാല്‍
കാത്തിടൂ കനിവേകിടൂ ഭ്യത്യനില്‍.

കല്‍ വിളക്കില്‍ എരിയുന്ന തീനാളം
കല്‍ക്കണ്ടം പോല്‍ എരിഞ്ഞു തീരുന്നതാം
ഉല്‍ക്കണ്ടയോടെ കാത്തിരിക്കുന്നു ഞാന്‍
കല്‍ വിളക്കിലെ എണ്ണ തീരുന്നതില്‍.

നശ്വരമീ പ്രപഞ്ചത്തിന്‍ മേനിയില്‍
ആശയേറ്റം മുഴുത്തോരു മര്‍ത്യന്‍ താന്‍
പാശബന്ധനം ഏറ്റുന്ന വേളയില്‍
ഈശനെ നമിക്കും നിസംശയം.

ഇല്ലയൊന്നുമീ ഭൂമിയില്‍ സ്വന്തമാ-
യില്ലയോര്‍ ക്കുകില്‍ നിശ്വാസം പോലുമേ-
ലില്ല സ്വന്തമായാത്മാവൊഴിച്ചെന്നാ-
ലല്ലലല്ലാതെ എന്നില്‍ ഒരിക്കലും.

വാശി മൂത്തു ചിലര്‍ ചൊടിക്കുന്നു
നിശ്വാസമേശാതെ കാത്തിരിക്കുന്നു ഞാന്‍
ആശയറ്റു വസിക്കുന്നവനിന്നു
മോശമേറ്റം വരുത്താതെ കാത്തിടൂ.
`

2 comments:

ജൈമിനി said...

നിശ്വാസം കൊള്ളാം... :-) എഴുതുക.

ഏ.ആര്‍. നജീം said...

സ്വാഗതം സുഹൃത്തേ ബൂലോകത്തേയ്ക്ക് സ്വാഗതം....

തുടര്‍ന്നും എഴുതുക... അഭിനന്ദനങ്ങള്‍...